ഹരിപ്പാട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ഇന്നലെ ഹരിപ്പാട്ട് അനുഭവപ്പെട്ടത് വൻതിരക്ക്. ഭൂരിഭാഗം കടകളും തുറന്നു. നഗരത്തിൽ ജനത്തിരക്കുമുണ്ടായി.
നഗരത്തിലെ വൺവേ സംവിധാനം ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ നിറുത്തലാക്കിയിരുന്നു. എന്നാൽ ഇന്നലെ വാഹനങ്ങളുടെ തിരക്കുമൂലം നഗരത്തിനുള്ളിലെ റോഡിൽ നിരവധി തവണ ഗതാഗത തടസമുണ്ടായി. കടകൾക്കുള്ളിലും നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കയറി. മാസ്ക് ധരിക്കണമെന്ന മുന്നറിയിപ്പും പലരും ലംഘിച്ചു.