a

 നമ്പർ നിബന്ധന ലംഘിച്ചവർക്കെതിരെ കേസ്

മാവേലിക്കര: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ ഏർപ്പെടുത്തിയ ഒറ്റ, ഇരട്ട നമ്പർ മാനദണ്ഡങ്ങൾ ലംഘിച്ചവരെ മോട്ടോർ വാഹനവകുപ്പ് കുടുക്കി. ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങൾക്കു മാത്രം അനുമതി ഉണ്ടായിരുന്ന ഇന്നലെ ഇറങ്ങിയ ഇരട്ട അക്ക നമ്പർ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസ്.

മാവേലിക്കര ജോ.ആർ.ടി.ഒ എം.ജി മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 34 വാഹനങ്ങൾക്കെതിരെയാണ് കേസ് എടുത്തത്. കൂടുതലും സ്വകാര്യ വാഹനങ്ങളാണ്. വാഹനം പുറത്തിറക്കിയതിനുള്ള കാരണം ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 3ന് ശേഷം 7 ദിവസങ്ങൾക്കകം ബോധിപ്പിക്കണമെന്ന് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പരുള്ളവർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് നിരത്തിലിറങ്ങേണ്ടത്. എന്നാൽ ഇളവുകൾ നിലവിൽ വന്ന ഇന്നലെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ റോഡിൽ ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ആർ.ടി.ഒ പി.ആർ.സുമേഷിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. എം.വി.ഐമാരായ എസ്.സുബി, ഷൈജി ബിജു, എ.എം.വി.ഐമാരായ കുര്യൻ ജോൺ, ശ്യാംകുമാർ, ജയറാം എന്നിവർ പങ്കെടുത്തു. ഇനി ഇളവുകളിൽ വീഴ്ചവരുത്തി വാഹനങ്ങളിറക്കിയാൽ പിടിച്ചെടുക്കുമെന്ന് ജോ.ആർ.ടി.ഒ എം.ജി. മനോജ് അറിയിച്ചു.