വള്ളികുന്നം :വള്ളികുന്നത്ത് പൊലീസും എക്സൈസും ചേർന്ന് നടത്തിയ റെയ്സിൽ 125 ലിറ്റർ കോടയും ചാരായവും പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ വള്ളികുന്നം പള്ളിവിള ജംഗ്ഷന് തെക്ക് ഭാഗത്തു നിന്നും,എം.ആർ ജംഗ്ഷന് സമീപം നിന്നുമാണ് കോടയും ചാരായവും പിടികൂടിയത്. തോടിന് വശങ്ങളിൽകുഴിച്ചിട്ടിരുന്ന നിലയിൽ 105 ലിറ്ററും, വീട്ടിൽ നിന്നും 10 ലിറ്റർ കോടയും ചാരായവുമാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ , സന്തോഷ് കുമാർ , അനു. ശ്യാം,സിനുലാൽ,സുനിൽ, വള്ളികുന്നം സി.ഐ കെ.എസ് ഗോപകുമാർതുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.