തുറവൂർ: കുത്തിയതോട് എക്സൈസ് സംഘം അരൂർ പഞ്ചായത്ത് 12 -ാം വാർഡിൽ കഴുവിടാമൂല ഭാഗത്ത് നടത്തിയ പരിശോധനയിൽ കായലോരത്തു സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പ്രതികളെ പിടികൂടാാനായില്ല. എക്സൈസ് അസി. ഇൻസ്‌പെക്ടർ(ഗ്രേഡ്) പി.ബിനേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.