തുറവൂർ: വ്യാജവാറ്റ് കണ്ടെത്താൻ കുത്തിയതോട് എക്സൈസ് ഡ്രോൺ പരിശോധന തുടങ്ങി. വ്യാജ വാറ്റു നടത്തുവാൻ സാധ്യത ഉള്ളതും, എളുപ്പം എത്തിപ്പെടുവാൻ സാധിക്കാത്തതുമായ കായൽ തുരുത്തു കളിലും, ചെമ്മീൻ കെട്ട് മേഖലകളിലും, കായൽ ചിറകളിലും, വിജനമായ പ്രദേശങ്ങളും പ്രധാനമായി കേന്ദ്രീകരിച്ചാണ് ഡ്രോൺ നിരീക്ഷണം. മറ്റു പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്ന് കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ പി.എസ് സുജിത്ത് പറഞ്ഞു