കായംകുളം: കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കുന്നതിനിടയിൽ ടാങ്കർ ലോറി ഉടമയെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.വാഹനവും കസ്റ്റഡിയിലെടുത്തു.
ഡ്രൈവർ കാപ്പിൽ മേക്ക് കാവിന്റെ വടക്കതിൽ മനുവിനെയും ലോറി ഉടമ ആറാട്ടുപുഴ വാഹനംമുറ്റം വീട്ടിൽ അജിതയെയുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ പുല്ലുകുളങ്ങര കൊച്ചിയുടെ ജെട്ടി റോഡിൽ റോഡിൽ മാലിന്യം തള്ളുന്നതിനിടെയാണ് ടാങ്കറും ഡ്രൈവറെയും പിടിയിലായത്.