ഹരിപ്പാട്: ജനകീയ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചതോടെ 'സ്നേഹദീപം സാന്ത്വന വണ്ടി'യുമായി സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് സൊസൈറ്റി കിടപ്പു രോഗികളുടെ അരികിലേക്കെത്തുന്നു. ഡോക്ടറും നഴ്സും ആരോഗ്യ പ്രവർത്തകരുമടങ്ങിയ രണ്ടു സംഘങ്ങളാണ് നേതൃത്വം നൽകുന്നത്. കുമാരപുരം, കരുവാറ്റ പഞ്ചായത്തുകളിൽ ഇതിനോടകം നിരവധി രോഗികൾക്ക് ആശ്വാസമേകാനായി. എയർ ബെഡ്, വീൽചെയർ, മാസ്ക്, ഭക്ഷ്യവസ്തുക്കൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഫയർഫോഴ്സിന്റെ സഹായത്താൽ അവശ്യമരുന്നുകൾ എത്തിച്ചു നൽകുന്നുണ്ട്. കുമാരപുരം ചെന്നാട്ട് കോളനിയിൽ പദ്ധതിക്ക് തുടക്കം കുറിച്ച് റിട്ട. സിവിൽ സർജൻ ഡോ. ഷിബു ജയരാജ് രോഗികളെ പരിശോധിച്ചു. വിവിധ വാർഡുകളിൽ നടന്ന ഭവന സന്ദർശനത്തിന് ഡോക്ടർമാരായ ഷിജു ജയരാജ്, ശ്രീനി, ആരോഗ്യ പ്രവർത്തകരായ ജി.രവീന്ദ്രൻ പിള്ള, കെ. ധർമ്മപാലൻ, ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ, ഓമനക്കട്ടൻ, ആർ.ബിജു, സി.എസ്. രഞ്ജിത്ത്, എസ്. സന്തോഷ്, പി. സോണി, യു. പ്രദീപ്, സിന്ധു മോഹൻ, രതീഷ് എന്നിവർ നേതൃത്വം നൽകി. കരുവാറ്റ പഞ്ചായത്തിലെ പ്രവർത്തനങ്ങൾക്ക് ഡോക്ടർമാരായ രോഹിത്, ജിഷ്ണു, അരുൺ, ആരോഗ്യ പ്രവർത്തകരായ ജി.രവീന്ദ്രൻ പിള്ള, എം. ധർമ്മപാലൻ, എം. സത്യപാലൻ, ഓമനക്കുട്ടൻ, എസ്.സുരേഷ്, പി.ടി. മധു, വി.രാജു, അഡ്വ. എം.എം. അനസ് അലി, സിനുകുമാർ, ദിനു വാലുപറമ്പിൽ, വി.സുരേന്ദ്രൻ, സാകിർഷ, ചന്ദ് മോഹനൻ എന്നിവർ നേതൃത്വം നൽകി.