ചാരുംമൂട് : ഭിന്നശേഷിക്കാരായ കുട്ടികൾക്കാവശ്യമായ പ്രചോദനം നൽകുവാനും ക്രിയാത്മകത പ്രോത്സാഹിപ്പിക്കുവാനും ഓൺലൈൻ പരിശീലനം തുടങ്ങി.
താമരക്കുളം ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്കാണ് സംഗീതം, ചിത്രരചന, കൃഷി, പൂന്തോട്ട പരിപാലനം, അലങ്കാര വസ്സക്കളുടെ നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുക. ടീച്ചറായ സജീനയാണ് പരിശീലക. ലോക്ക് ഡൗണായതോടെ കുട്ടികളെല്ലാം വീടുകളിലാണ്. വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ രക്ഷകർത്താക്കൾ കുട്ടികൾക്ക് പകർന്നു നൽകും.