ഷാഡോ സംഘത്തെ ഇടിച്ചിട്ട ശേഷം പ്രതികൾ രക്ഷപെട്ടു.

ചാരുംമൂട് : നൂറനാട് പടനിലം ഭാഗത്ത് കൂടി ആഡംബര ബൈക്കിൽ ചാരായം കടത്തിയ രണ്ടംഗസംഘത്തെ പിടികൂടാൻ ബൈക്കിലെത്തിയ എക്സൈസ് ഷാഡോ സംഘത്തെ ഇടിച്ചിട്ട ശേഷം പ്രതികൾ കടന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന ബൈക്കും രണ്ട് ലിറ്റർ ചാരായവും കണ്ടെടുത്തു. ഷാഡോ ടീം അംഗം സിനുലാലിന് കാലിനും കൈയ്ക്കും പരിക്കേറ്റു. ഹോസ്പിറ്റലിൽ കഴിയുന്ന കൂട്ടുകാരനെ കാണാൻ പോകാനെന്ന് പറഞ്ഞാണ് ഉടമസ്ഥനിൽ നിന്നും പ്രതികൾ ബൈക്ക് മേടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചാരായം കടത്തിയവരെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

105 ലിറ്റർ കോടപിടികൂടി

ചാരുംമൂട് : നൂറനാട് എക്സൈസ് വള്ളികുന്നം പള്ളിവിള ജംഗ്ഷന് തെക്ക് ഭാഗത്ത്‌ നടത്തിയ റെയ്‌ഡിൽ തോടിന് വശങ്ങളിൽകുഴിച്ചിട്ടിരുന്ന 105 ലിറ്റർ കോട പിടികൂടി. ഈ ഭാഗത്ത്‌ അർദ്ധരാത്രി സമയങ്ങളിൽ സംശയാസ്പദമായി വാഹനങ്ങൾ വന്ന് പോകുന്നു എന്ന് നൂറനാട് എക്സൈസ് റേഞ്ച്ഇൻസ്പക്ടർക്ക് ലഭിച്ചരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൽഷുക്കൂറിന്റെ നേതൃത്വത്തിലാ

യിരുന്നു റെയ്ഡ്.
ഗ്രേഡ് പി.ഒ സന്തോഷ് കുമാർ,സി.ഇ.ഒ മാരായ അനു, ശ്യാം, സിനുലാൽ, സുനിൽ എന്നിവർ

റെയ്ഡിൽ

പങ്കെടുത്തു.