ഹരിപ്പാട്: പോച്ച നരിയാപുരം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോയി മോൻ- ജിൻസി ദമ്പതികളുടെ മകൻ ജിതിൻ ജോമോൻ( 20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ബീന, ബിനി