തുറവൂർ :മൂന്ന് ലിറ്റർ വാറ്റ് ചാരായവുമായി 3 പേരെ പട്ടണക്കാട് പൊലീസ് പിടികൂടി. അന്ധകാരനഴി സ്വദേശികളായ താന്നിക്കൽ സാജൻ(28), കോളനിക്കൽ അനീഷ്(24), കുന്നുമേൽ അലോഷ്യസ് (30) എന്നിവരെയാണ് പോളയ്ക്കൽ കടപ്പുറത്തിന് സമീപത്തുനിന്ന് പിടികൂടിയത്. വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്നതാണ് ചാരായമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.