ചേർത്തല: തങ്ങളുടെ ഇടപാടുകാർക്ക് മാസ്‌ക് നൽകി തിരുനല്ലൂർ സർവീസ് സഹകരണ ബാങ്ക് ലോക്ക് ഡൗൺ കാലത്ത് മാതൃകയാകുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ സാന്ത്വനം പാലിയേറ്റിവ് കെയർ പ്രസിഡന്റ് കെ.രാജപ്പൻ നായർക്ക് മാസ്‌ക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ഹരിക്കുട്ടൻ,കെ.കെ.ഷിജി എന്നിവർ പങ്കെടുത്തു.