ചേർത്തല:സേവാഭാരതി ചേർത്തല തെക്ക് പഞ്ചായത്ത് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി,പലവ്യഞ്ജന കി​റ്റ് വിതരണം ചെയ്തു.അരീപ്പറമ്പ് മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾക്കാണ് കി​റ്റ് നൽകിയത്.സേവാഭാരതി പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ് പി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.പ്രമോദ്, എസ്.പ്രശാന്ത്,എസ്.രതീഷ്,ജയകുമാർ,കെ.പി. ബൈജു,പ്രതിഭാ ജയേക്കർ,സനൽകുമാർ,ധന്യ എന്നിവർ നേതൃത്വം നൽകി.