ചേർത്തല:കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 മുതൽ ഒരു മണിക്കൂർ നീളുന്ന തത്സമയ കാർഷിക സംവാദപരിപാടി നടത്തും. ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും.കൃഷി വകുപ്പിൽ നിന്ന് അഡീഷണൽ ഡയറക്ടറായി വിരമിച്ച ബീനാ നടേശ്, ' കർഷക മിത്ര അവാർഡ് ജോതാവ് ടി.എസ് വിശ്വൻ, സംസ്ഥാനകർഷക അവാർഡു ജേതാക്കളായ സുജിത്ത്,സുഭകേശൻ ,ഉദയപ്പൻഎന്നിവർ പങ്കെടുക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വീഡിയോ കോളിലൂടെ പരിഹാരം നൽകും. മാദ്ധ്യമപ്രവർത്തകൻ ടി.പി.സുന്ദരേശൻ മോഡറേറ്ററാകും. വിളിക്കേണ്ട നമ്പർ 892 1867835.