കായംകുളം: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കായംകുളം താലൂക്ക് ആശുപത്രി നടത്തി വരുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ആശുപത്രിയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.
നഗരസഭാ പരിധിയിൽ 600 പേരാണ് ക്വാറന്റൈനിൽ ഉണ്ടായിരുന്നത്. 59 പേർ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇതിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഈ രോഗിയെ ഡിസ്ചാർജ്ജ് ചെയ്തു.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചു മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനമെടുത്തു. ഇതിനായി ശുചീകരണ ഉപകരണം വാങ്ങും. ആശുപത്രിയും, പരിസരവും ശുചീകരിക്കുന്നതോടൊപ്പം നഗരസഭ പ്രദേശത്തിനെ 3 മേഖലകളായി തിരിച്ച് ശുചീകരണ പ്രവർത്തനം നട
ത്തുമെന്നും ചെയർമാൻ എൻ. ശിവദാസൻ അറിയിച്ചു.