ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ദേശീയഗാനാലപനവും പ്രതിജ്ഞയെടുക്കലും നടത്തും. ലോക്ക്ഡൗൺ നിയമം പാലിച്ച് ജില്ലയിലെ 1600യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് 4.15നാണ് ചടങ്ങ് . വിവിധ സ്ഥലങ്ങളിൽ ബി.എം.എസ് സംസ്ഥാന ഭാരവാഹികളായ അഡ്വ. പി.എം.ഭാർഗവൻ, അഡ്വ. എസ്.ആശമോൾ, സി.റി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ടി.പി.വിജയൻ, സെക്രട്ടറി ബിനേഷ്ബോയ്, എ.എൻ.പങ്കജാക്ഷൻ, ബി.രാജശേഖരൻ, കെ.ചന്ദ്രലത, കെ.സദാശിവൻപിള്ള, സി.ഗോപകുമാൻ, പി.ശ്രകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.