ആലപ്പുഴ: ബാർബർ ഷോപ്പുകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുതെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്വമേധയാ ബാർബർ ഷോപ്പുകൾ അടച്ചിരുന്നു. സർക്കാരിന്റെ ഉത്തരവ് വന്നതോടെയാണ് ഏതാനും കടകൾ കഴിഞ്ഞ ദിവസം തുറന്ന് പ്രവർത്തിച്ചത്. വീടുകളിലെത്തി മുടി വെട്ടിയ ബാർബർമാരിൽ നിന്നും ആരോഗ്യവകുപ്പ് നാലായിരം മുതൽ ആറായിരം രൂപ വരെ പിഴ ചുമത്തിയിരുന്നു. വീടുകളിൽ എത്തി മുടിവെട്ടുന്നതിനോട് യോജിക്കുന്നില്ലെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.മോഹനൻ പറഞ്ഞു.