ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണ പട്ടികയിൽ നിന്ന് പ്രതിദിനം ഒഴിവാക്കപ്പെടുന്നവരുടെ എണ്ണത്തിലുള്ള കുറവ് ജില്ലയ്ക്ക് ആശ്വാസമാകുന്നു. 2972 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് . കഴിഞ്ഞ ദിവസത്തേക്കാൾ 678 പേർ കുറവ്. ആശുപത്രികളിൽ ആരും നിരീക്ഷണത്തിൽ ഇല്ല. 44 പേർക്ക് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചു. ഇന്നലെ ഫലമറിഞ്ഞ 23 സാമ്പിളുകളും നെഗറ്റീവ് ആണ്.