ആലപ്പുഴ: രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോ മരുന്നായ ആർസെനിക് ആൽബത്തിന് എതിരെ സി.പി.എം നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു.
മരുന്ന് ജില്ലയിൽ ചില പഞ്ചായത്തുകളിൽ വിതരണം ചെയ്തിരുന്നു. വിതരണം ചെയ്യാത്ത പഞ്ചായത്തുകളിൽ സേവാഭാരതിയും ബി.ജെ.പി പ്രവർത്തകരും ഡോക്ടറുടെ കുറുപ്പടിയോടുകൂടി ബൂത്തു തലത്തിൽ വിതരണം ചെയ്തപ്പോൾ അതിനെ പൊതുജന മധ്യത്തിൽ താഴ്ത്തികെട്ടുന്നതിനുവേണ്ടിയാണ് സി.പി.എം നുണ പ്രചാരണവുമായി രംഗത്ത് വന്നതെന്നും ഗോപകുമാർ പറഞ്ഞു.