ആലപ്പുഴ:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാങ്ക് അക്കൗണ്ടിലെ പണം വീട്ടുപടിക്കൽ എത്തിക്കാൻ തപാൽ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം പ്രയോജനപ്രദമാകുന്നു. ഏതു ബാങ്ക് അക്കൗണ്ടിലെയും പോസ്​റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയും പണം ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം (എ.ഇ .പി .എസ്) ഉപയോഗിച്ച് പോസ്​റ്റ് മാൻ മുഖാന്തിരമോ പോസ്​റ്റ് ഓഫീസുകളിലൂടെയോ പിൻവലിക്കാം.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ : വാട്ട്‌സ്ആപ്പ് 86069 46704, ആലപ്പുഴ ഡിവിഷൻ ഓഫീസ് 0477 2251540, ആലപ്പുഴ ഹെഡ് ഓഫീസ് 0477 2241525, 2245334,2245538.

ഉപയോക്താക്കളുടെ ബാഹുല്യം പരിഗണിച്ച് തപാൽ വകുപ്പിന്റെ സേവനങ്ങൾക്ക് NTE THAPAL എന്ന ആപ്പ് ഉപയോഗിക്കണമെന്ന് പോസ്​റ്റ് ഓഫീസസ് ആലപ്പുഴ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു. തപാൽ വകുപ്പ് കേരള സർക്കിൾ വികസിപ്പിച്ച ആപ്പ് www.keralapost.gov.in/myneeds/ എന്ന ലിങ്കിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം.