ആലപ്പുഴ : നഗരസഭയിലെ തീരദേശ വാർഡുകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കോൺഗ്രസ് നോർത്ത്,സൗത്ത് ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ നേൃയോഗം തീരുമാനിച്ചു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ,തോമസ് ജോസഫ്,ബഷീർ കോയാപറമ്പിൽ, മോളി ജേക്കബ്, ജോൺ ബ്രിട്ടോ, ജേക്കബ്, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.