ആലപ്പുഴ : പട്ടണക്കാട് ഇലക്ട്രിക്കൽ സെക്‌ഷനിൽ 2015 മുതൽ ജോലി ചെയ്ത കരാറുകാരന് നൽകാനുള്ള മുഴുവൻ തുകയും രണ്ട് മാസത്തിനകം നൽകിയ ശേഷം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.പട്ടണക്കാട് സ്വദേശി എൻ.ചന്ദ്രസേനന്റെ ബില്ലുകൾ യഥാസമയം പാസാക്കാൻ കാലതാമസം വരുത്തിയ അസിസ്റ്റന്റ് എൻജിനിയർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയിൽ എത്രയും വേഗം തീർപ്പുകൽപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ചേർത്തല ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി.