വള്ളികുന്നം: യുവമോർച്ച പടയണിവെട്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ 'മാസ്ക് ധരിക്കൂ തടയൂ രോഗവ്യാപനം' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം അനിൽ വള്ളികുന്നം നിർവ്വഹിച്ചു. വള്ളികുന്നം എസ്.ബി.ഐ കാഞ്ഞിരത്തുംമൂട് പോസ്റ്റോഫീസ്, ഗവൺമെന്റ് ആയൂർവേദ സബ് സെന്റർ , റേഷൻകടകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്കുകൾ വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ജി ശ്യാംക്യഷ്ണൻ , ശ്രീമോൻ നെടിയത്ത് സുബിത്ത്, ഈരിക്കത്തറ രാജേന്ദ്രനാഥ്, സുധി, മോഹനൻ നായർ, വിമലൻ,വിഷ്ണു, കണ്ണൻ, ഭാസ്കരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.