ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 133 കേസുകൾ രജിസ്റ്റർ ചെയ്തു. 151 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം അറസ്റ്റിലായി. 44 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് അഞ്ചു കേസുകളിൽ 37പേർക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 14പേർക്ക് എതിരെയും ചാരായ നിർമ്മാണത്തിൽ ഏർപ്പെട്ടതിന് നാലു കേസുകളിൽ 11 പേർക്കും അനുവാദം ഇല്ലാതെ കടകൾ തുറന്നതിന് ഒൻപത് പേർക്കും നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് നാലു പേർക്കുമെതിരെയും ചീട്ടുകളിയുമായി ബന്ധപ്പെട്ട് 32 പേർക്ക് എതിരെയും കേസെടുത്തു.