ആലപ്പുഴ:ചിലതരം അരിഷ്ടങ്ങൾ ചേർത്ത് മദ്യത്തിന് പകരം ഉപയോഗിക്കാമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അരിഷ്ടങ്ങൾ ഒന്നും തന്നെ ഒറ്റയ്ക്കോ തമ്മിൽ യോജിപ്പിച്ചോ കഴിച്ചാൽ ലഹരി ഉണ്ടാവുകയില്ല. അത്തരം പ്രചാരണങ്ങൾ ആയുർവേദ ശാസ്ത്രത്തെപ്പറ്റി ജനങ്ങൾക്കുള്ള മതിപ്പ് ഇല്ലാതാക്കുമെന്നും ജില്ലാ പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശ്ശേരിൽ, സെക്രട്ടറി ഡോ. ഷിനോയ് രാജ്, ട്രഷറർ ഡോ. സി. കെ. മോഹൻബാബു എന്നിവർ പറഞ്ഞു.