ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ആദരവുമായി ഇന്ത്യയിലെ പതിനായിരത്തോളം മാന്ത്രികർ സാമൂഹിക മാദ്ധ്യമങ്ങളിൽ ഒരുമിക്കുന്നു.

26ന് വൈകിട്ട് നാലിന് മാന്ത്രികർ ഒരു മിനിറ്റ് ദൈർഘ്യമുള്ള മാജിക്ക് പ്രകടനങ്ങളുമായി എത്തും. മാജിക്ക് റിയലിസം എന്ന സംഘടനയുടെ നേതൃത്വത്തിൽ 'എന്റെ മാജിക്ക് ലോക നന്മയ്ക്കായി' എന്ന പേരിലാണ് ആദരമൊരുക്കുന്നത്. ഫേസ് ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ മാദ്ധ്യമങ്ങളിലാണ് പ്രകടനം. പരിപാടിയുടെ പ്രെമോ വീഡിയോ മൂന്നു ഭാഷകളിൽ തയ്യാറായിക്കഴിഞ്ഞതായി മാജിക്ക് റിയലിസം രക്ഷാധികാരി മനു മങ്കൊമ്പ് അറിയിച്ചു.