ആലപ്പുഴ: മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളായവർക്ക് 20,000 രൂപ വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണമെന്ന് മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാ എസ്.രമേശ് ആവശ്യപ്പെട്ടു.
കുടുംബശ്രീക്കും മറ്റ് മഹിളാ അയൽക്കൂട്ടങ്ങൾക്കും പ്രഖ്യാപിച്ച തുക മുഴുവനായി നൽകണമെന്നും സ്വയം തൊഴിലിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.