plk


കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്തിൽ അഴിമതി ആരോപിച്ച് ത്രിദിന സമരവുമായി രംഗത്തെത്തിയ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗങ്ങളെയും നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.പി. സുധീഷ്, വിധുപ്രസാദ്, ബി.ജെ.പി നേതാക്കളായ എസ്. ജയകുമാർ, ഹേന സദാശിവൻ എന്നിവരെയാണ് പുളിങ്കുന്ന് സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.

പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം രാഷ്ട്രീയവത്കരിക്കുകയും സ്‌പ്ലൈകോ കിറ്റ് പാക്കിംഗിൽ സി.പി.എമ്മും കോൺഗ്രസും പഞ്ചായത്തിലെ ജീവനക്കാരും ചേർന്നു അഴിമതി നടത്തുന്നതായും ബി.ജെ.പി ആരോപിച്ചിരുന്നു. തുടർന്നാണ് മൂന്നു ദിവസത്തെ സമരം ആരംഭിച്ചത്. അവസാനദിവസമായ ഇന്നത്തെ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും