മാവേലിക്കര: മാലദ്വീപിൽ കുടുങ്ങിക്കിടക്കുന്ന അഞ്ഞൂറോളം അദ്ധ്യാപകരും മറ്റു ജീവനക്കാരും അടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് കത്തയച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽഅറിയിച്ചു.