മാവേലിക്കര: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര സ്‌റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥര്‍ക്ക് കുപ്പിവെള്ളം വിതരണം ചെയ്തു. മാവേലിക്കര ബ്ലോക്ക് പ്രസിഡന്റ് എം.വി.ജ്ഞാനദാസ്, സെക്രട്ടറി എം.ശിവദാസന്‍ എന്നിവരിൽ നിന്നും എസ്.ഐമാരായ സാബു ജോര്‍ജ്ജ്, പി.റ്റി.ജോണി എന്നിവർ കുപ്പിവെള്ളം ഏറ്റുവാങ്ങി. എം.വി.ശശികുമാർ, ഉദയൻ,പി.വേലായുധൻ പിള്ള, രാധാകൃഷ്ണൻ നായർ, രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.