മാവേലിക്കര- കേരള വ്യാപാരി വ്യവസായി സമിതി മാവേലിക്കര യൂണിറ്റ് നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ പച്ചക്കറി വിതരണം ചെയ്തു. സമിതി ജില്ലാ കമ്മിറ്റി അംഗം മാജിക്‌ സുനിൽ നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷിന് പച്ചക്കറി കൈമാറി. സമിതി നേതാക്കളായ തോമസ് മാത്യു, താജുദ്ദീൻ എ.എസ്.എം, ഷാജി, ജിജോ തമ്പുരാൻ എന്നിവർ പങ്കെടുത്തു.