പൂച്ചാക്കൽ : പാണാവള്ളി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ വായ്പ്പ ഫോറത്തിന് 40 രൂപ വീതം വാങ്ങിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കൽ അറിയിച്ചു.അപേക്ഷ ഫോറത്തിന് വില ഈടാക്കാൻ സി.ഡി.എസ്.കമ്മറ്റിയോ, പഞ്ചായത്ത് സമിതിയോ തീരുമാനിച്ചിട്ടില്ല. വാർഡുകളിലെ എ.ഡി.എസ് കമ്മറ്റികൾക്ക് സൗജന്യമായിട്ടാണ് ഫോറം നൽകിയത്..രാഷ്ട്രീയ വിരോധം തീർക്കാനാണ് കുടുംബശ്രീ അപേക്ഷ ഫോറത്തിന്റെ പേരിൽ അഴിമതി ആരോപിക്കുന്നതെന്ന് സി.ഡി.എസ്.ചെയർപേഴ്സൺ അപർണ്ണ അനിൽകുമാർ പറഞ്ഞു.