ചാരുംമൂട് : മുഖ്യമന്ത്രിയുടെ കൊവിഡ് - 19 ദുരിതാശ്വാസ നിധിയിലേക്ക് നാലാം ക്ലാസുകാരൻ 3150 രൂപ സംഭാവന ചെയ്തു. താമരക്കുളം ചത്തിയറ പ്രഭാതത്തിൽ പ്രകാശ് - ബിജി ദമ്പതികളുടെ മകൻ പ്രണവ് ആണ് തനിക്ക് വിഷുക്കൈനീട്ടം കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
പിതാവിനോടൊപ്പം പഞ്ചായത്ത് ഓഫീസിൽ എത്തിയ പ്രണവ് പ്രസിഡന്റ് വി.ഗീതയ്ക്ക് തുക കൈമാറി.