ചേർത്തല: ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം ദൈവദശക ആലാപന മത്സരം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.

കൊവിഡ് നിയന്ത്രങ്ങൾ ഉള്ളതിനാൽ കണിച്ചുകുളങ്ങരയിലെ വസതിയിൽ ഇന്നലെ രാവിലെ വിളക്ക് തെളിച്ച് ദൈവദശകം ചൊല്ലിയാണ് ഉദ്ഘാടനം നിർവഹിച്ചത്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശനും പങ്കെടുത്തു. മൂന്നു റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം 24 വരെ ഓൺലൈനിലാണ് നടക്കുന്നത്.പ്രാർത്ഥനാഗീതം ചൊല്ലി റെക്കോർഡ് ചെയ്ത് snsamabhavana.in വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ടാം ഘട്ടത്തിൽ ആലാപനത്തിന്റെ വീഡിയോയും അയയ്ക്കണം.മൂന്നാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ വിധികർത്താക്കൾക്കു മുന്നിൽ നേരിട്ട് അവതരിപ്പിക്കണം.ഇവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ആകർഷകമായ സമ്മാനങ്ങളുണ്ട്.വിശദവിവരങ്ങൾക്ക് 9446040661 9446526859.