ഹരിപ്പാട് : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിച്ചു നൽകിയ സോപ്പും മാസ്ക്കുകളും മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ആശുപത്രി, ക്ലിനിക്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു വിതരണം. മണ്ഡലം പ്രസിഡന്റ് രാജഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി. വേണു പ്രസാദ്, രവിപുരത്ത് രവീന്ദ്രൻ, കുട്ടപ്പൻ നായർ, വേണുഗോപാൽ, അനസ്, രഘു എന്നിവർ സംസാരിച്ചു.