bsn

ഹരിപ്പാട്: ഹരിപ്പാട് കാഞ്ഞൂർ രവിഭവനത്തിൽ രവീന്ദ്രന്റെ വീടിന്റെ രണ്ടാം നിലയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ആയിരുന്നു സംഭവം.

മുകളിലത്തെ നിലയിൽ സ്ഥാപിച്ചിരുന്ന ഹോം തിയറ്റർ സംവിധാനത്തിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. 3 ലക്ഷം രൂപയോളം വരുന്ന ഹോം തിയറ്റർ പൂർണമായും കത്തിനശിച്ചു. ഹരിപ്പാട്ടും കായംകുളത്തും നിന്നെത്തിയ മൂന്നു യൂണിറ്റ് ഫയർ ഫോഴ്‌സ് മണിക്കൂറുകൾ ശ്രമിച്ചാണ് തീ അണച്ചത്. തീ പടർന്ന സമയം വീട്ടുകാർ താഴത്തെ നിലയിലായിരുന്നു. താഴേക്കു പടരുന്നതിനു മുമ്പുതന്നെ തീ അണയ്ക്കാനായി. മുകളിലത്തെ നിലയിൽ കോൺക്രീറ്റ് ഉൾപ്പെടെ അടർന്നു വീണിട്ടുണ്ട്. ഹരിപ്പാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദിലീപ് കുമാർ, കായംകുളം സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സി.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.