ഹരിപ്പാട്: സമ്പാദ്യ കുടുക്കയിലുണ്ടായിരുന്ന 1010 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് 97 വയസുള്ള കർഷക തൊഴിലാളി മുത്തശ്ശി നാടിന് മാതൃകയായി.
വീയപുരം പായിപ്പാടു ശാസ്താംപറമ്പിൽ കമലാക്ഷിയമ്മയാണ് കുടുക്കയിൽ സൂക്ഷിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഏറ്റുവാങ്ങി. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ് കുമാർ, കെ.എസ് കെ.ടി.യു ഏരിയ പ്രസിഡന്റ് സി. പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.