ആലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിൽ ഇനി ആരുമില്ല. അവശേഷിച്ച മൂന്നുപേരെക്കൂടി ഡിസ്ചാർജ് ചെയ്തതോടെയാണ് ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ ആളൊഴിഞ്ഞത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം ഇതുവരെ ആകെ 173 പേരെയാണ് ജില്ലയിലെ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരുന്നത്.

ആകെ 753 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 682 എണ്ണം നെഗ​റ്റീവ് ആണ്. 66 എണ്ണത്തിന്റെ പരിശോധനാഫലം ലഭിക്കാനുണ്ട്.

ജില്ലയിൽ വീടുകളിൽ 2294 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഹോംക്വാറന്റൈനിൽ നിന്ന് 723 പേരെ ഒഴിവാക്കി. എന്നാൽ കഴിഞ്ഞ ദിവസം 44 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തി

ലാക്കിയിട്ടുണ്ട്.