photo

ചേർത്തല:കണിച്ചുകുളങ്ങര ദേവസ്വം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് നിർദ്ധനരായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.വിതണോദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ നിർവഹിച്ചു.ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാൻജി കെ.കെ.മഹേശൻ,സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,എച്ച്.എം.കെ.പി.ഷീബ,അദ്ധ്യാപകനായ കെ.ഡി.അജിമോൻ എന്നിവർ സംസാരിച്ചു.