ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ വെള്ളിയാകുളം ഭാഗം 2191-ാംനമ്പർ ശാഖയിലെ എല്ലാ വിടുകളിലും ശാഖയുടെ നേതൃത്വത്തിൽ സൗജന്യമായി അരി വിതരണം ചെയ്തു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്ക് ധനസഹായവും നൽകി .യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എൻ.ഡി.മഹീധരൻ,സെക്രട്ടറി പി.സോമൻ,സുരേഷ് ബാബു,പി.ജയകുമാർ എന്നിവർ പങ്കെടുത്തു.