ccb

ഹരിപ്പാട് : ലോക്ക് ഡൗൺ കാലയളവിൽ കരുണ സാമൂഹ്യവേദിയുടെ നേതൃത്വത്തിൽ ചിങ്ങോലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രാമപ്രദേശങ്ങളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന 'പുനർജ്ജനി' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ് സി. ഡി. എസ്. ചെയർപേഴ്സൺ ഷീജ റഷീദിന് പച്ചക്കറി തൈകൾ നല്കി ഉദ്‌ഘാടനം നിർവ്വഹിച്ചു. കരുണ സാമൂഹ്യവേദി പ്രസിഡന്റ് എൻ. രാജ്‌നാഥ് അധ്യക്ഷനായി.