ഹരിപ്പാട് : സംസ്ഥാന ആരോഗ്യ വകുപ്പും എൻ.എച്ച്. എം. ഉം സംയുക്തമായി കിടപ്പു രോഗികളെയും അന്യസംസ്ഥാന തൊഴിലാളികളെയും അവരുടെ വീടുകളിലെത്തി പരിശോധിക്കുന്ന പദ്ധതിയുടെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം 9-ാം വാർഡിൽ നടന്നു. ഡോ.നിഹാന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുധിലാൽ തൃക്കുന്നപ്പുഴ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല എന്നിവർ പങ്കെടുത്തു. സ്റ്റാഫ് നഴ്സ് പാർവ്വതി , പാലിയേറ്റീവ് നഴ്സ് ധന്യ , ആർ.ബി.എസ്.കെ. നഴ്സ് ബിന്ദു ,എയിഡ്സ് കൺട്രോൾ സൊസൈറ്റി ഹെൽത്ത് എഡ്യുക്കേറ്റർ സുമ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. നവീൻ , പി.ആർ.ഒ. ഫെബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.