congress

ചാരുംമൂട്: സാമ്പത്തിക, പീഡനക്കേസ് പ്രതിയായ എൻ.സി.പി നേതാവ് അഡ്വ. മുജീബ് റഹ്‌മാന്റെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് ചീഫിന് 1001 ഇ മെയിലുകൾ അയച്ചു പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി എം.കോശി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ്‌, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രോഹിത് സി.രാജു, മീനു സജീവ് നിയോജകമണ്ഡലം ഭാരവാഹികളായ ഭരത്, അഖിൽ, ഷംജിത്, റമീസ്, ജലീൽ എന്നിവർ പങ്കെടുത്തു.

സംരക്ഷിക്കുന്നത് പൊലീസ് : യുവമോർച്ച

ചാരുംമൂട്: മുജീബ് റഹ്മാനെ പൊലീസാണ് സംരക്ഷിക്കുന്നതെന്ന് യുവമോർച്ച ജില്ലാ കമ്മിറ്റി ആരോപിച്ചു. ഗുരുതരമായ ആറു വകുപ്പുകളാണ് ഓച്ചിറ പൊലീസ് ചുമത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ ഇടപെടലാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, സെക്രട്ടറി ജി. ശ്യാംകൃഷ്ണൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.