തുറവൂർ:എസ്.എൻ.ഡി.പി.യോഗം പറയകാട് 4365-ാം നമ്പർ ശാഖയിൽ കിടപ്പു രോഗികൾക്കും നിർദ്ധനരായ കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് ആർ. ബിജു പൊന്നും കണ്ടത്തിൽ, വൈസ് പ്രസിഡന്റ് ഭദ്രൻ ശില്പി എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു.ശാഖാ സെക്രട്ടറി അജയൻ പറയകാട്, മാനേജിങ് കമ്മിറ്റിയംഗം കെ.കെ സന്തോഷ്, സന്തോഷ് മരോട്ടിക്കൽ, ബാലേഷ്, അജി ഇടപ്പുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.