തുറവൂർ: എസ്.എൻ.ഡി.പി.യോഗം കോടംതുരുത്ത് 685-ാം ശാഖയിലെ 5-ാം നമ്പർ ശ്രീഗുരു ചൈതന്യ കുടുംബ യൂണിറ്റിലെ എല്ലാ കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. ശാഖാ സെക്രട്ടറി കെ.എൻ.പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി. ജയകുമാർ, വൈസ്.പ്രസിഡന്റ് കെ.ജി. പ്രതാപൻ, ,യൂണിറ്റ് കൺവീനർ ഡാനിയ, സിജി മോൻ ,അശോകൻ എന്നിവർ പങ്കെടുത്തു.