tv-r

തുറവൂർ: ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് അരിയും പച്ചക്കറികളും അവശ്യമരുന്നുകളും എസ്.എൻ.ഡി.പി.യോഗം ചമ്മനാട് 5018-ാം ശാഖയുടെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു. വിതരണോത്ഘാടനം ചേർത്തല യൂണിയൻ സെക്രട്ടറി വി. എൻ. ബാബു നിർവ്വഹിച്ചു.ശാഖ പ്രസിഡൻ്റ് കെ. പി ഹരിദാസ് അദ്ധ്യക്ഷനായി. കിഴക്കേ ചമ്മനാട് ദേവസ്വം പ്രസിഡന്റ് എസ്.ദിലീപ് കുമാർ ,ശാഖ സെക്രട്ടറി കെ.ശിവദാസൻ, പ്രമോദ് വാര്യംവീട്, പി.പി.സുരേഷ്, ആർ .വിജയൻ എന്നിവർ സംസാരിച്ചു