മാവേലിക്കര: തെക്കേക്കര ഉമ്പർനാട് തെക്ക് 2502-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട കുടുംബത്തിന് സാമ്പത്തിക സഹായം നൽകി. കരയോഗം ഭാരവാഹികളായ ഹരിദാസൻപിള്ള, ബി.കെ.മാധവൻനായർ, രമേശനുണ്ണിത്താൻ, രാമചന്ദ്രൻപിള്ള, ഉണ്ണികൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.