ചേർത്തല:ലോക്ക് ഡൗൺ നിയന്ത്റണങ്ങളുടെ പശ്ചാത്തലത്തിൽ അംഗങ്ങൾക്ക് പലിശ രഹിത സ്വർണ വായ്പാ പദ്ധതിയുമായി ഉഴുവ സർവീസ് സഹകരണബാങ്ക്.10000 രൂപാവരെയുള്ള വായ്പകളാണ് പലിശ രഹിതമായി മൂന്നുമാസത്തേയ്ക്ക് നൽകുക.മേയ് 31വരെ അപേക്ഷിക്കുന്നവർക്ക് ആനുകൂല്യം നൽകാൻ പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് എസ്.അജിതകുമാരി,എസ്.ശിവൻകുട്ടി,കെ.ജെ.കുര്യൻ,ദിലീപ് അമ്പാടി,പി.വി.വാസുദേവൻ,ബാലചന്ദ്രൻ,സ്മിതാഷാജി,പ്രസന്നകുമാരി, സെക്രട്ടറി കെ.ടി.ജോൺ തുടങ്ങിയവർ പങ്കെടുത്തു.