ksspu

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെ.എസ്.എസ്.പി.യു. തണ്ണീർമുക്കം യൂണിറ്റ് വാങ്ങി നൽകിയ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസിന് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. പരമേശ്വരൻ കൈമാറി. യൂണിറ്റ് സെക്രട്ടറി എ. രാധാകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി അംഗം എസ്. ശ്രീകുമാർ, സാനു, സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.