പുതുതായി ചാരുംമൂട്, മാന്നാർ യൂണിയനുകൾ
ആലപ്പുഴ:സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും മൈക്രോഫിനാൻസ് പദ്ധതി കൂടുതൽ സുതാര്യമാക്കാനും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനെ, മൂന്നായി വിഭജിച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉത്തരവിറക്കി. മാർച്ച് 12 ന് ചേർന്ന യോഗം കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
മാവേലിക്കര യൂണിയനെ എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക യൂണിയൻ, മാവേലിക്കര എന്ന് പുനർനാമകരണം ചെയ്തു. ചാരുംമൂട്, മാന്നാർ എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് മറ്റ് രണ്ട് യൂണിയനുകൾ.മാവേലിക്കര യൂണിയനിലെ 104 ശാഖകൾക്കും യൂണിയൻ നേതൃത്വത്തിന്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ യൂണിയൻ വിഭജനം അനിവാര്യമാണെന്ന് വിവിധ ശാഖകളിൽനിന്നും അംഗങ്ങളിൽനിന്നും ഉയർന്ന അഭിപ്രായങ്ങളും നിവേദനങ്ങളും അന്വേഷിച്ച് വസ്തുതാപരമായ റിപ്പോർട്ട് നൽകാൻ യോഗം കൗൺസിൽ പി.ടി. മന്മഥനെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ചർച്ചചെയ്താണ് കൗൺസിൽ വിഭജന തീരുമാനം കൈക്കൊണ്ടത്.
വടക്ക് മാന്നാർ മുതൽ തെക്ക് വള്ളികുന്നം വരെ വ്യാപിച്ചുകിടക്കുന്ന മാവേിലക്കര
യൂണിയന്റെ കീഴിൽ 20,000ൽ പരം സംഘടനാ കുടുംബങ്ങളുംണ്ട്. ഒരു നഗരസഭയിലും ഒൻപത് ഗ്രാമപഞ്ചായത്തുകളിലും വ്യാപിച്ചുകിടക്കുന്ന വസ്തൃതമായ ഭൂപ്രദേശമാണ് യൂണിയനിലുണ്ടായിരുന്നത്.
ടി.കെ. മാധവൻ സ്മാരക യൂണിയൻ, മാവേലിക്കര: അഡ്വ. സിനിൽ മുണ്ടപ്പള്ളി (അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ), എം.എൻ.ഹരിദാസ്, ഗോപൻ ആഞ്ഞിലിപ്ര (ജോ.കൺവീനർമാർ),വിനുധർമ്മരാജ്, സുരേഷ് പള്ളിക്കൽ (കമ്മറ്റിയംഗങ്ങൾ)
ചാരുംമൂട് യൂണിയൻ: വി. ജയകുമാർ പാറപ്പുറത്ത് (ചെയർമാൻ),ആർ. രഞ്ജിത് (വൈസ് ചെർമാൻ) ബി.സത്യപാൽ (കൺവീനർ), ചന്ദ്രബോസ്, എസ്.എസ്. അഭിലാഷ് (കമ്മിറ്റിയംഗങ്ങൾ)
മാന്നാർ യൂണിയൻ: ഡോ.എം.പി. വിജയകുമാർ (ചെയർമാൻ), ജയലാൽ എസ്. പടിയത്തറ (കൺവീനർ),ദയകുമാർ ചെന്നിത്തല,നുന്നു പ്രകാശ്, എസ്.ഡി.ഹരി, ലാൽ (കമ്മിറ്റിയംഗങ്ങൾ).